Friday, March 2, 2012

ഉമ്മച്ചി

ജനുവരി 26. രാജ്യം അറുപത്തി മൂന്നാമത്‌ റിപബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ കോഴിക്കോട് ഇക്റഅ ഹോസ്പിറ്റലിന്റെ സ്കാനിംഗ് റൂമിനു പുറത്ത്‌ ഊഴം കാത്തു കിടക്കുകയായിരുന്നു രാവിലെ തന്നെ ഞാന്‍ . ഭാര്യക്കിത്‌ നാലാം മാസമാണ്. നാലാം മാസത്തിലെ ആദ്യ സ്കാനിംഗ്. അവള്‍ക്ക് തെല്ലൊരു പരിഭ്രമുണ്ട്, എനിക്ക് അതില്ലാ എന്ന ഒരു ഖേദവും ആ മുഖത്ത് തെളിഞ്ഞു കാണാം. മനസ്സ് കാണാന്‍ അവള്‍ക്കൊക്കില്ലല്ലോ !

രാവിലെ തന്നെ നല്ല തിരക്കുണ്ട്. പത്തു മണിക്ക ഡോക്ടര്‍ വരുമ്പോഴേക്കും റിസള്‍ട്ട്‌ കിട്ടണം, എങ്കിലേ പെട്ടെന്ന് കാണിച്ചു പോവാന്‍ പറ്റൂ. ഗര്‍ഭിണികള്‍ പൊതുവേ 'ക്ഷീണിതര്‍ ' ആയതിനാല്‍ ഒരു കസേര ഒഴിഞ്ഞപ്പോള്‍ അവള്‍ അതില്‍ പോയിരുന്നു. 'ആശുപത്രിയുടെ ഗന്ധം' മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ട് . ചുറ്റിലും ഒരുപാട് കുട്ടികള്‍ ഓടി കളിക്കുന്നു. ഓട്ടത്തിന്റെ വേഗത കൂടുമ്പോഴൊക്കെ ഉമ്മമാര്‍ അവരെ ശാസിക്കുന്നുണ്ട്. പെട്ടെന്ന് ഒരു കുട്ടി ചെറുതായൊന്നു വീണു, ഗര്‍ഭിണിയായ അവളുടെ ഉമ്മ ഓടിച്ചെന്ന് അവളെ വാരിയെടുത്ത് ഉമ്മ കൊടുത്തു ആശ്വസിപ്പിക്കാന്‍ തുടങ്ങി, എന്തൊരു അനുഗ്രഹമാണത് ! സ്ത്രീക്കള്‍ക്ക് മാത്രം പ്രപഞ്ച സൃഷ്ടാവ് നല്‍കിയ അനുഗ്രഹം, മാതൃത്വം ! കണ്‍ കുളിര്‍മ നല്‍കുന്ന ആ കാഴ്ചകള്‍ എന്നെ കാലത്തിനു പിന്നിലേക്ക്‌ കൂട്ടി കൊണ്ട് പോവുകയായിരുന്നു.

എന്റെ ഉമ്മച്ചി. ജീവിതത്തില്‍ ഒരു നോട്ടം കൊണ്ട് പോലും എന്നെ നോവിചിട്ടില്ലാത്ത എന്റെ ഉമ്മ. ഞാന്‍ വിഷമിക്കുന്നത് സഹിക്കാനാവാതെ പലവട്ടം ആ കണ്ണുകള്‍ നനയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഞാന്‍ തിരിച്ചു കൊടുത്തതോ ?

ജീവിതത്തെ 'തിരിച്ചറിവുകള്‍ ' നയിക്കുന്നതിന് മുന്‍പ്‌, ഭൗതിക ജീവിതത്തിലെ മുഴുവന്‍ സുഖ സൗകര്യങ്ങളും അനുഭവിച്ചു ജീവിക്കുന്ന കാലത്ത്‌ എന്തായിരുന്നു എനിക്ക് വീട് ? വിശ്രമം ആവശ്യമുള്ളപ്പോള്‍ മാത്രം കേറി ചെല്ലുന്ന ഒരു സത്രമായിരുന്നോ ? അറിയില്ല. എനിക്ക് എല്ലാവരും ഉണ്ടായിരുന്നു. ഉമ്മയും ഉപ്പയും പെങ്ങളും എല്ലാം. പക്ഷെ അത് അനുഗ്രഹം ആണെന്ന് തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോയത് കൊണ്ട് അത് അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. കറിയില്‍ ഒരല്‍പം ഉപ്പ് കൂടിപ്പോയത് കൊണ്ട് ഉമ്മയോട് ദേഷ്യം പിടിച്ച് ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയ നാളുകള്‍ . വേദന മാത്രമേ എന്റെ ഉമ്മചിക്ക് ഞാന്‍ കൊടുത്തുള്ളൂ, പക്ഷെ ഒരിക്കലും എന്നോട് അത് തിരിച്ച് കാണിച്ചിരുന്നില്ല.

'ഉമ്മയുടെ കാല്‍ച്ചുവട്ടിലാണ് സ്വര്‍ഗം' എന്ന് ഇന്നെനിക്ക് അറിയാം. 'ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പാട് മാതാവിനോട്, പിന്നെ മാതാവിനോട്, പിന്നെയും മാതാവിനോട് പിന്നെ മാത്രം പിതാവിനോട്' എന്ന തിരിച്ചറിവ് നേടി കഴിഞ്ഞു ഞാന്‍ . പക്ഷെ എങ്ങനെയാണ് ഞാന്‍ എന്റെ ഉമ്മയെ നോക്കേണ്ടത് ? എന്താണ് ഞാന്‍ ആ സ്നേഹത്തിന് പകരം നല്‍കേണ്ടത ? അറിയില്ല. ഈ ലോകത്തു എനിക്കുള്ളതെല്ലാം ഞാന്‍ ഇന്നെന്റെ ഉമ്മക്ക് നല്‍കാം, പക്ഷെ അത് പകരമാകുമോ!

ഉമ്മച്ചീ, ഉമ്മചിയെ കാണുമ്പോള്‍ എന്നും ചോദിക്കാന്‍ മനസ്സില്‍ വരുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്, ഞാന്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയ ആ ദിനങ്ങളില്‍ എന്റെ പിന്നിലിരുന്ന് ഉമ്മച്ചി കരഞ്ഞിരുന്നോ ? ഞാന്‍ ഓരോ തവണയും തന്നിഷ്ടം കാണിക്കുമ്പോഴും ആ മനസ്സ് വേദനിചിരുന്നോ ? എന്നെങ്കിലും, ജീവിതത്തിന്റെ ഏതെന്കിലും ഒരു നിമിഷത്തിലെങ്കിലും ആ മനസ്സ് കൊണ്ട് എന്നെ ശപിചിട്ടുണ്ടോ ? ഗര്‍ഭാവസ്ഥയില്‍ എന്റെ ഭാര്യ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ ഞാന്‍ അറിയാതെ ഓര്‍ത്തു പോകാറുണ്ട്, അത്രയും കഷ്ടപ്പെട്ട് പത്തു മാസം എന്നെ ചുമന്നു, ചെറുപ്പത്തിലെ എന്റെ എല്ലാ കാര്യങ്ങളും ചെയ്തു തന്നു എന്നെ പോറ്റിയിട്ടും അതിന്റെ നൂറില്‍ ഒരംശം പോലും തിരച്ചു കിട്ടാത്തതിലുള്ള സങ്കടം എന്നെങ്കിലും ഉമ്മചിക്ക് തോന്നിയിട്ടുണ്ടോ ? ഉണ്ടാവില്ല എന്നെനിക്കറിയാം, എന്നാലും അങ്ങനെ ആ മനസ്സില്‍ എന്തെങ്കിലും ഒരു പോറല്‍ ഞാന്‍ മൂലം വന്നിട്ടുണ്ടെങ്കില്‍ അതിനു പ്രായശ്ചിത്തമായി എന്താണ് ഞാന്‍ ചെയ്യേണ്ടത്‌. ?

ഈ ചോദ്യങ്ങളൊന്നും ഇത് വരെ എനിക്ക് ഉമ്മച്ചിയോടു ചോദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനി പറ്റുമോ എന്നും അറിയില്ല. ഒരു തരം വല്ലാത്ത കുറ്റ ബോധം ആയിരിക്കാം അതിനു കാരണം. ചിന്തകളില്‍ നിന്നും എന്നെ തിരിച്ചു വിളിച്ചു കൊണ്ട് ഒരു സിസ്റ്റര്‍ വന്നു പറഞ്ഞു

'നിങ്ങളുടെ ടോക്കണ്‍ ആയി'.

അവള്‍ സ്കാനിംഗ്‌ റൂമിലേക്ക്‌ പോയി. എല്ലാവരും സ്കാനിംഗ്‌ കഴിഞ്ഞു പത്തു മിനുട്ട് കൊണ്ട് റിസള്‍ട്ട്‌ വാങ്ങി പോകുന്നു. സ്കാനിംഗ്‌ കഴിഞ്ഞിട്ടും ഞങ്ങളുടേത് കിട്ടിയില്ല. പത്തു മിനിറ്റ് കഴിഞ്ഞു ഒന്ന് കൂടെ നോക്കണമത്രെ. അവളുടെ നെഞ്ചിടിപ്പ് കൂടാന്‍ തുടങ്ങി. വീണ്ടും ചെയ്തു, എന്നിട്ടും റിസള്‍ട്ട്‌ കിട്ടിയില്ല. അവളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ പൊടിയുന്നത് ഞാന്‍ കണ്ടു. ഞാന്‍ സിസ്റ്ററോടു പോയി വിവരം തിരക്കി.

' കുട്ടി ഇടതു സൈഡിലേക്ക് ആണ് തിരിഞ്ഞു കിടക്കുന്നത്, കുറച്ചു കഴിയുമ്പോള്‍ വലതു വശത്തേക്ക് തിരിയും, അതും കൂടി എടുത്തിട്ട തരാം എന്ന് കരുതിയിട്ടാണ്, പേടിക്കാന്‍ ഒന്നുമില്ല'

അവര്‍ ചിരിച്ചു കൊണ്ട് മൊഴിഞ്ഞു. അവള്‍ക്ക് ആശ്വാസമായി. മൂന്നാം തവണയും സ്കാന്‍ ചെയ്തു റിസല്‍ട്ടുമായി പോവുമ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ബാക്കിയുണ്ടായിരുന്നു. ഗര്‍ഭാവസ്ഥയിലെ ഏതെന്കിലും ഒരു സന്ദര്‍ഭത്തില്‍ എന്നെ ഓര്‍ത്ത്‌ എന്റെ ഉമ്മച്ചി ഇതു പോലെ വേദനിചിട്ടുണ്ടായിരിക്കുമോ ?

18 comments:

  1. സ്വന്തം വികാരം പങ്കുവെക്കുന്നതോടൊപ്പം മറ്റുള്ളവരെ ചിന്തിപ്പിക്കാന്‍ കഴിയുന്നത് വല്ലാത്ത ഒരനുഗ്രഹമാണ്... ഇനിയും എഴുതുകക... നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുക....

    ReplyDelete
  2. Nice touching one. Everyone will realize the value of their parents when themself become a parent. But there still some exceptions!!! I'll do anything for my parents, they are just great.

    ReplyDelete
  3. എല്ലാ മനുഷ്യരും ബുദ്ധിയുള്ളവര്‍ പക്ഷെ തിരിച്ചറിവും വിവേകവും ഉള്ളവര്‍ കുറവ്

    ReplyDelete
  4. well written Brother... Confession can wash off all ur previous sins,small or big...Keep writing...Al the best

    ReplyDelete
  5. ജീവിതത്തിലെ എല്ലാ നഷ്ടങ്ങളും മറക്കാന്‍ കഴിയും, പക്ഷെ ഇണങ്ങിയും, പിണങ്ങിയും തീര്‍ത്ത മാതൃ പുത്ര/പുത്രി ബന്ധങ്ങള്‍ അത് നഷ്ടപ്പെടുമ്പോള്‍ മാത്രമേ അതിനെ വിലയെ കുറിച്ച് അറിയാന്‍ കഴിയൂ....
    തിരിച്ചറിവുകള്‍ ഒരു അനുഗ്രമാണ്....

    ReplyDelete
  6. Like it, specially the words ..
    എല്ലാവരും ഉണ്ടായിരുന്നു. ഉമ്മയും ഉപ്പയും പെങ്ങളും എല്ലാം. പക്ഷെ അത് അനുഗ്രഹം ആണെന്ന് തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോയത് കൊണ്ട് അത് അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായി

    ReplyDelete
  7. മാഷാഹ് അല്ലാഹ്.
    കുറിപ്പു വായിച്ചു കണ്ണു നിറഞ്ഞു.ഉമ്മയെ ഒന്നു കാണണമെന്നു കൊതിച്ചു.. ഉമ്മാക്കൊന്നു വിളിക്കണമെന്നു തീരുമാനിച്ചു.
    കല്യാണം കഴിഞ്ഞു കുഞ്ഞുങ്ങളായപ്പോൾ തന്നെയാണു ഉമ്മയെ ശരിക്കും മനസ്സിലായത്.അതും അല്ലാഹുവിന്റെ കാരുണ്യം.അവൻ അങ്ങനെയാണു അവനെ പഠിപ്പിച്ചു തരുന്നത്.
    സ്വന്തം മക്കളിലൂടെ നമുക്കു നമ്മുടെ തന്നെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളേയും അറിയാം.

    ReplyDelete
  8. @ഷാനിദ് ഭായ്,മുസ്തഫ, ഷിഹാസ്, അസീം, ശസുക്ക, സാജു...നന്ദി

    @കബീര്‍ സാഹിബ്...ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക്‌ വേണ്ടി തന്നെയാണ് ബ്ലോഗ്‌ തുടങ്ങിയത. പക്ഷെ ആദ്യം ഉമ്മയില്‍ നിന്ന് തന്നെ തുടങ്ങണം എന്ന് തീരുമാനിച്ചു. എന്റെ മനസ്സാണ് ഈ പോസ്റ്റ്‌., വരികളിലേക്ക് പകര്‍ന്നപ്പോള്‍ വികാരങ്ങള്‍ക്ക് ചോര്‍ച്ച സംഭവിച്ചോ എന്നറിയില്ല. ഏതായാലും ഈ പോസ്റ്റ്‌ കാരണം ഒരു നിമിഷം എങ്കിലും ഉമ്മയെ ഓര്‍ക്കാന്‍ ആര്കെങ്കിലും കഴിഞ്ഞെങ്കില്‍ അതാണ്‌ എനിക്ക് ഇതു കൊണ്ട് കിട്ടുന്ന ഏറ്റവും വലിയ സംതൃപ്തി !

    ReplyDelete
  9. Feel really proud of u Aftab. Pazhaya kootukaril palarudeyum mattangal facebookilum mattum kandariyumbo kouthukam thonnarundu. pakshe innu nee ennil adbuthavum, aadaravum okke nirakkunnu. Ninte varikalkku vallathoru hrudyathayundu.

    ReplyDelete
  10. എല്ലാ ആശംസകളും നേരുന്നു...

    ReplyDelete
  11. now feel good.........plz continue........

    ReplyDelete
  12. So moving a piece of writing. I really like the expression " before I am being lead by certain realisation "thiricharivukal".....Go ahead with your reflection on some moments of being a Pappa..

    Mohammed Jabir Kannachery Kunnath.

    ReplyDelete
  13. ഹൃദയസ്പർശിയായ വാക്കുകൾ.. അഫ്താബ്ഭായ് വൈകിയെത്തിയതിൽ ക്ഷമ ചോദിക്കുന്നു.

    ReplyDelete
  14. ഞാനൊന്ന് ഉമ്മാക് വിളിക്കട്ടെ.

    ReplyDelete
  15. When u told me read the blog i never except a blog like this...It's a awesome one....ur perspective towards Motherhood is really good...And the way u r writing also good...keep it up Bro:)

    ReplyDelete