സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുമ്പോഴോ ആരെങ്കിലും അയച്ചു തരുമ്പോഴോ മാത്രമാണ് ചാനൽ ചർച്ചകൾ ശ്രദ്ധിക്കാറ്. ജൗഹർ മുനവർ വിഷയത്തിൽ കൈരളി ടിവിയിൽ നടന്ന ചർച്ച ശ്രദ്ധിച്ചത് അതിനെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ നടന്ന വിമർശനങ്ങൾ ആയിരുന്നു. വീഡിയോ അത്ര ക്ലിയർ അല്ലാത്തതിനാൽ അവതാരകനെ മനസ്സിലായില്ല. അത് കണ്ടപ്പോൾ ഇസ്ലാമിനേയും മസ്‌ലിംകളെയും അവരുടെ ആചാര രീതികളെയും കേരളത്തിൽ പോലും മനസ്സിലാക്കപ്പെടുന്നത് ഇസ്ലാമോഫോബിയ സൃഷ്ടിച്ച പൊതുബോധത്തിന്റെ അടിസ്ഥാനത്തിൽ ആയി മാറുന്നുവെന്ന ആശങ്ക ബലപ്പെടുകയുണ്ടായത്. ജൗഹർ മാഷിന്റെ വിഷയം ചർച്ച ചെയ്യപ്പെട്ടപ്പോഴും നമ്മളെല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നതും ഇതേ പൊതുബോധം സൃഷ്ടിക്കുന്ന കാഴ്ചകളെ കുറിച്ചായിരുന്നു. താങ്കൾ എന്തു കൊണ്ട് തൊപ്പി ധരിക്കുന്നില്ല എന്നും താടി വെക്കുന്നില്ല എന്നും ചർച്ചയിൽ പങ്കെടുത്ത ഒരു മുസ്ലിം സംഘടനാ പ്രതിനിധിയോട് അവതാരകൻ ചോദിക്കാൻ കാരണവും ഇസ്ലാമിന്റെ വസ്ത്രധാരണ രീതികളെ പറ്റിയുള്ള അജ്ഞതയും 'വിവാദമായ പ്രഭാഷണത്തിന്റെ' സദസ്സ് ഏതായിരുന്നു എന്നു കൃത്യമായി മനസ്സിലാക്കാതെയാണ് എന്ന് തീർച്ചയാണല്ലോ.
കർമശാസ്ത്ര വിഷയങ്ങളിൽ വീക്ഷണ വ്യത്യാസങ്ങൾ നില നിൽക്കുന്ന മുസ്ലിം സമുദായത്തിൽ ഒരേ വീക്ഷണം വെച്ചു പുലർത്തുന്ന ഒരു സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് പ്രസ്തുത പ്രഭാഷണം നടന്നത് എന്നതായിരുന്നു അവതാരകൻ ആദ്യം മാനസ്സിലാക്കേണ്ടിയിരുന്നത്. ആ വീക്ഷണത്തോട് വിയോജിപ്പുള്ളവരോട് താരതമ്യം ചെയ്തു കൊണ്ടായിരുന്നില്ല അതിനെ വിമർശിക്കേണ്ടിയിരുന്നത് എന്നു ചുരുക്കം. താടിയും തൊപ്പിയും പണ്ഡിത വേഷമാണ് എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം മുസ്ലിം സമുദായത്തിലുണ്ട്. പണ്ഡിതർക്ക് പ്രത്യേകിച്ചൊരു വസ്ത്രം ഇസ്ലാം നിർദേശിച്ചിട്ടില്ല എന്നു വിശ്വാസമുള്ളവരുമുണ്ട്. അപ്പോൾ പിന്നെ അങ്ങനെ വിശ്വാസമില്ലാത്ത ഒരു വിഭാഗത്തോട് നിങ്ങൾ എന്തു കൊണ്ട് താടിയും തൊപ്പിയും ധരിക്കുന്നില്ല എന്നു ചോദിക്കുന്നതിൽ എന്ത് യുക്തിയാണുള്ളത്!
'ഹിജാബ്' ആണ് ഇസ്ലാമിലെ വസ്ത്ര സങ്കല്പം. ആ സങ്കല്പം പൂർത്തീകരിക്കുന്ന വസ്ത്രങ്ങളിൽ ഒന്നു മാത്രമാണ് പർദ. ആ സങ്കല്പം ജീവിതത്തിൽ പകർത്തണമെന്നു ആഗ്രഹിക്കുന്ന ഒരു സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് ആധുനിക വസ്ത്രങ്ങളിൽ ആ സങ്കല്പത്തിനു വിരുദ്ധമായി വരുന്ന കാര്യങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കുകയാണ് ആ പ്രഭാഷകൻ ചെയ്തത്. അതിൽ എവിടെയും അവതാരകൻ ചൂണ്ടിക്കാണിച്ച നിർബന്ധ ബുദ്ധിയോ സ്ത്രീകളെയോ സ്ത്രീ ശരീരത്തെയോ വത്തക്കയോട് ഉപമിച്ചിട്ടുമില്ല. പ്രസ്തുത സദസ്സിനെയും പറയുന്ന കാര്യങ്ങളും തെറ്റായി മനസ്സിലാക്കിയത് കൊണ്ടാണ് അത്തരം വൈകൃത ചിന്തകൾ നമ്മുടെ മനസ്സിലേക്ക് വരുന്നത്.
അവസാനമായി അവതാരകനോട് ചില കാര്യങ്ങൾ പറയട്ടെ. 'ഗോസാമിമാരെ' വിമർശിക്കുന്ന ഇടതുപക്ഷ മനസ്സ് സൂക്ഷിക്കുന്ന മാധ്യമ പ്രവർത്തകരിൽ ചിലർക്കെങ്കിലും അറിഞ്ഞോ അറിയാതെയോ ചില 'ഗോസാമി മാനറിസങ്ങളോട്' ഇഷ്ടം തോന്നാറുണ്ട്. അഥിതികളെ അപമാനിക്കും വിധം ചോദ്യങ്ങൾ ഉന്നയിച്ചും അവരെ സംസാരിക്കാൻ സമ്മതിക്കാതെയുമുള്ള ചാനൽ ചർച്ചാ നാടകങ്ങൾ അല്ല ചുരുങ്ങിയ പക്ഷം ഇടതുപക്ഷത്തിന്റെ മുഖം എന്നു വിളിക്കുന്ന കൈരളി ചാനലിൽ ജോലി ചെയ്യുന്ന താങ്കൾക്ക് ഉണ്ടാവേണ്ടത്. ജനപക്ഷത്തു നിന്നുകൊണ്ട് കാര്യങ്ങളെ ചർച്ച ചെയ്യാൻ ശ്രമിക്കുമ്പോഴും അത് പഠിക്കാനും വിലയിരുത്താനും താങ്കൾ സമയം കണ്ടെത്തുമല്ലോ. നെരൂദയെയും മാർക്കസിനെയും പുഡോവ്കിനെയും ഗോദാർദിനെയും ബർണാലിനേയും ചെഗുവേരയേയും കസ്ട്രോയെയും സൃഷ്ടിച്ച കമ്മ്യൂണിസത്തെ കേവലം കേരളത്തിലെ പാർട്ടി സെക്രട്ടറിയുടെയോ നേതാക്കന്മാരുടെയോ പ്രസംഗത്തെ മുൻ നിർത്തി വിമർശിക്കുന്നതിന്റെ നിരർത്ഥകത താങ്കൾക്ക് മനസ്സിലാവുമല്ലോ. ഇസ്ലാമിക വിശ്വാസങ്ങളെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യാതെ ആ ആദർശത്തെ കുറച്ചെങ്കിലും പ്രാമാണികമായി പഠിച്ചു വിലയിരുത്താൻ താങ്കൾ ശ്രമിക്കൂമെന്നു പ്രതീക്ഷിക്കട്ടെ. സദ്‌വൃത്തയായ സ്ത്രീയെ കുറിച്ചുള്ള പ്രവാചക വചനം ഇത്തരമൊരു വിഷയത്തിലേക്ക് കൊണ്ടു വരുമ്പോൾ എന്താണ് സദ്‌വൃത്തയായ സ്ത്രീയുടെ ഗുണങ്ങൾ എന്നു കൂടി പരിശോധിക്കാൻ താങ്കൾ തയ്യാറാകേണ്ടിയിരുന്നു. ജീവിതത്തിന്റെ സകല മേഖലകളിലും ദൈവിക വിധിവിലക്കുകൾ പാലിക്കുന്ന ഒരു സ്ത്രീയാണ് സദ്‌വൃത്തയായ സ്ത്രീ എന്നു താങ്കൾക്ക് മാനസ്സിലാകുമായിരുന്നു. ആ വിധിവിലക്കുകളുടെ ഭാഗമായ വസ്ത്രധാരണ രീതിയെ കുറിച്ചുള്ള, അത് പാലിക്കണം എന്നു നിർബന്ധമുള്ള ഒരു സദസ്സിൽ നടത്തിയ പരാമർശമാണ് താങ്കൾ ചർച്ചക്ക് വിധേയമാക്കുന്നത് എന്ന മിനിമം അറിവ് അതിലൂടെ താങ്കൾക്ക് ഉണ്ടായേനെ!
"ആണാകട്ടെ പെണ്ണാകട്ടെ , ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല." (വിശുദ്ധ ഖുർആൻ 4:124)

No comments:
Post a Comment