ആദ്യത്തെ ബ്ലോഗ് സ്വയം പരിചയപ്പെടുത്തി കൊണ്ടാകണം എന്നൊരു അലിഖിത നിയമം ഉള്ളതിനാല്‍ അതില്‍ നിന്ന് തന്നെ തുടങ്ങാം. പേര് 'അഫ്താബ്'; 'ആഫ്താബ്' എന്നതാണ് ശരിയായ് ശബ്ദം എന്ന് പറയുന്നവരുമുണ്ട്. ഉര്‍ദുവില്‍ ഉച്ചാരണം അങ്ങനെ തന്നെയാണ് എന്നതാണ് സത്യവും. പക്ഷെ കേള്‍ക്കാനിഷ്ടം 'അഫ്താബ്' ആയതിനാല്‍ എല്ലാവരോടും അങ്ങനെയാണ് പറയാറ് :) കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ ആണ് പ്രദേശം.(കണ്ണഞ്ചേരി എന്നത് കുടുംബ പേരാണ്) ഈ ഭൂമിയിലേക്ക് ജനിച്ചു വീണിട്ട് ഏതാണ്ട് 28 വര്‍ഷമായി. ഉറവിടമാന്വേഷിക്കാതെ തീന് മേശയിലെ ഭക്ഷണം കഴിച്ചു നിര്‍വൃതിയോടെ പുറത്തു പോകുന്ന ഒരു കൗമാര പ്രായക്കാരനെ പോലെ ആയിരുന്നു കഴിഞ്ഞു മൂന്ന് നാല് വര്‍ഷം മുന്‍പ് വരെ ജീവിതം. അതിന്റെ പിന്നിലെ തന്റെ രക്ഷിതാവിന്റെ വിയര്‍പ്പും കാരുണ്യവും ഉണ്ടെന്നു തിരിച്ചറിയാതെയുള്ള ഓട്ടം. ഈ ലോകത്തിന്റെ വിഭവങ്ങളെ, അതൊരുക്കി തന്നവനെ മറന്നു ആസ്വദിച്ചിരുന്ന ഒരു കാലഘട്ടം. അറിയാഞ്ഞിട്ടായിരുന്നോ അതോ ചിന്തിക്കാഞ്ഞിട്ടായിരുന്നോ എന്ന് അറിയില്ല. ഇന്ന് വെള്ളവും, ജീവനും, വായുവും, സുഖവും, ദുഖവും എല്ലാം തന്ന ആ സൃഷ്ടാവിനെയും അവനെ പരിചയപ്പെടുത്തിയ അവന്റെ ദൂതനെയും (സ) സ്നേഹിച്ചു കൊണ്ട് അവന്റെ വിധി വിലക്കുകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ പരമാവധി ശ്രമിച്ചു കൊണ്ട് ജീവിതത്തിന്റെ യദാര്‍ത്ഥ സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നു.
എന്റെ നിരീക്ഷണത്തിലൂടെയും വായനയിലൂടെയും ചിന്തയിലൂടെയും ഞാന്‍ കണ്ടെത്തിയ അറിവുകളും ആശയങ്ങളും പങ്കു വെക്കുക എന്നതാണ് ഈ ബ്ലോഗിന്റെ പിന്നിലുള്ള ലക്ഷ്യം. എന്റെ തിരിച്ചറിവുകള്‍ ആരുടെയെങ്കിലും മേലെ അടിച്ചേല്‍പ്പിക്കുക എന്നത് ഒരിക്കലും എന്റെ ലക്ഷ്യമല്ല. മനസ്സിലെ ആശയങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ന്ന് മനസ്സിന്റെ വാതായനങ്ങള്‍ വീണ്ടുമൊരു പഠനത്തിനു വേണ്ടിയും തിരുത്തലുകള്‍ക്ക് വേണ്ടിയും നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നു എന്ന് മാത്രം. തീര്‍ച്ചയായും നിങ്ങള്‍ക്ക് വിയോജിക്കാം, വിമര്‍ശിക്കാം. അത്തരം വിമര്‍ശനങ്ങള്‍ എന്റെ അന്വേഷണങ്ങളെ കൂടുതല്‍ വിപുലപ്പെടുത്തുമെന്ന പ്രതീക്ഷയോടെ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.
സ്വാഗതം.
ReplyDeleteall the best
ReplyDelete@Arifka, sudheer...നന്ദി
ReplyDeleteവായിച്ചു
ReplyDeleteനന്മകള് നേരുന്നു.
best wishes... expecting some good posts
ReplyDeletepls remove the option for word verification during commenting
go ahead afthabka....
ReplyDelete'തുടക്കം' നന്നായി.
ReplyDeleteതുടക്കത്തില്‍ അവസാനിപ്പിക്കാതെ,
അവസാനം എത്തിയിട്ടേ അവസാനിപ്പിക്കാവൂ...
എല്ലാ ഭാവുകങ്ങളും...
@Reaz, Faslu, Salim...നന്ദി
ReplyDelete@hafeez....Done! thanks
സൃഷ്ടാവിനെ തിരിച്ചറിഞ്ഞ് അവനിലേക്ക് നടന്നടുക്കുമ്പോള്‍ അവന് സ്രിഷ്ടിയിലേക്ക് ഓടി അടുക്കും. ജഗന്നിയന്താവ് താങ്കളെ തുണക്കട്ടെ !
ReplyDeletego forward....may god increase our fortune...
ReplyDeleteനന്മകള് നേരുന്നു...
ReplyDeleteഅഫ്താബു ബായി... ആശംസകള്‍.....തുടക്കം നന്നായി .. നിരീക്ഷണത്തിലൂടെയും വായനയിലൂടെയും ചിന്തയിലൂടെയും താങ്കള്‍ കണ്ടെത്തിയ അറിവുകളും ആശയങ്ങളു മായി പുതിയ പോസ്റ്റുകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു.. സസ്നേഹം ..
ReplyDeleteമാഷാഹ് അല്ലാഹ്..
ReplyDeleteഎഴുതുക റബ്ബിന്റെ നാമത്തിൽ തന്നെ.
അധികമാളുകളും ബ്ലോഗു തുടങ്ങുന്നത്
‘ഒഴിവു സമയം വേണ്ട പോലെ ഉപയോഗപ്പെടുത്താം‘,
‘എന്തെങ്കിലും ചെയ്യാം‘,
‘കഴിവുകൾ പ്രകാശിപ്പിക്കാം‘ എന്നൊക്കെയുള്ള ഉദ്ദേശ്യങ്ങളിലാണു.
വ്യക്തമായ രാഷ്ട്രീയത്തോടെ ഇടപെടുന്ന ആളുകളുമുണ്ട്.
ഫേസ് ബുക്ക്,ഗൂഗ്ല് ബസ് ചർച്ചകളേക്കാൾ കുറച്ചു കൂടി ആധികാരികതയുള്ളതാണു ബൂലോക ചർച്ചകൾ എന്നു തോന്നുന്നു.
സ്വതന്ത്രമായ നിലയിൽ ചിന്തിക്കാനും ചിന്തിപ്പിക്കാനും കൂടി പ്രേരണ നൽകുന്നതാവട്ടെ നിങ്ങളുടെ ‘തിരിച്ചറിവുകൾ’ എന്നു ആശംസിക്കുന്നു..
എല്ലാവിധ നന്മകളും നേരുന്നു..
Wish you all the best..Looking forward to expecting worthy posts from you brother....
ReplyDelete@malayalikuttan, Riyazone, ശ്രദ്ധേയന്‍ | shradheyan, വഴിയോരകാഴ്ചകള്‍...., കബീര്‍ സാഹിബ്, jailad......നന്ദി
ReplyDeleteThis comment has been removed by the author.
ReplyDeleteവളരെ വൈഗി എത്തിയ വിവേഗം, ജീവിതാനുഭവം, സത്യാ സാന്തമായ ഭാഷ, സുന്ദരമായ ആവിഷ്കാരം. ഇനിയുള്ള നിന്റെ ബ്ലോഗ് വായിച്ചു 28 വര്‍ഷം വരെ ഉള്ള അഫ്താബ് അവാതിരികാന് ഒരാള്‍ എങ്ങിലും ശ്രമിച്ചാല്‍ നീ വിജയിഫ്ച്ചു. BEST OF LUCK, :)
ReplyDeletemasha alalh alalhu anughrahikkattey ningale
ReplyDeletevazhiyora kazchakakrantey varikal kadamedukkunnu
pande varikal copy adikkan njan firstaa
അഫ്താബു ബായി... ആശംസകള്‍.....തുടക്കം നന്നായി .. നിരീക്ഷണത്തിലൂടെയും വായനയിലൂടെയും ചിന്തയിലൂടെയും താങ്കള്‍ കണ്ടെത്തിയ അറിവുകളും ആശയങ്ങളു മായി പുതിയ പോസ്റ്റുകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു.. സസ്നേഹം ..
This comment has been removed by the author.
ReplyDeleteനല്ല തുടക്കം.... കൂടുതല്‍ കാത്തിരിക്കുന്നു ....
ReplyDelete( ഞാനും കുറെ കാലമായി ഒരു ബ്ലോഗ് തുടങ്ങണം എന്ന് വിചാരിക്കുന്നു.. പക്ഷെ എഴുത്താന്‍ അറിയേണ്ടേ !!!! പ്രാര്‍ത്ഥിക്കുക :) )
@Saju...:)
ReplyDelete@Alif...നന്ദി
@ഷാനിദ് ഭായ്...നന്ദി. എഴുതാന്‍ എനിക്കും അറിയില്ല. മലയാളം ഭാഷയായി നാലാം ക്ലാസ്സ് വരെയേ പഠിച്ചിട്ടുള്ളൂ. പ്രാര്‍ഥനയോടെ എഴുതുവാന്‍ ശ്രമിക്കൂ, തീര്‍ച്ചയായും സാധിക്കും.
ആശംസകള്‍. ഞാന്‍ തുടങ്ങിയിട്ടു നാല് മാസം ആയെങ്കിലും, ഒരു മാസം ആയതെ ഉള്ളൂ സജീവമായിട്ട്. എന്റെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു. (ബട്ട്ല ഹൗസ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ എഴുതിയതാണ്. ഇവിടെ ഞെക്കി വായിക്കുക )
ReplyDeleteGood Starting. try to keep it. may God bless us.
ReplyDeleteഅഫ്ത്താബ് ഭായ്..
ReplyDeleteഅപ്പൊ ഗമണ്ടന്‍ പോസ്റ്റുകള്‍ക്കായി ഞങ്ങള്‍ വെയ്റ്റ് ചെയ്യുകയാണ്..
ഇങ്ങ് പോരട്ടേന്ന്...
നന്മകള് നേരുന്നു...
ReplyDeleteഞാന്‍ തുടങ്ങി, കുറച്ചൊക്കെ എഴുതി.. ഇപ്പോള്‍ ഒന്നും എഴുതാനുള്ള സമയം കിട്ടാറില്ല...
ReplyDeleteഎല്ലാവിധ നനമകളും നേരുന്നു... തുടരുക..
തിരിച്ചറിവുകള്‍ പകര്‍ത്തിയ ജീവിതം മുന്നോട്ട് നീക്കുക...
ആശംസകള്‍
ReplyDeleteഎല്ലാവിധ ഭാവുകങ്ങളും
ReplyDeletebest wishes
ReplyDelete