ചെറുപ്പത്തിൽ കഴിച്ച ചില ഭക്ഷണങ്ങളെക്കുറിച്ച് ഈയടുത്താണ് ഓർത്തത്. ഉമ്മയുണ്ടാക്കി തന്ന, ആ കാലത്ത് നാട്ടിൽ പ്രസിദ്ധമായിരുന്നു ചില്ലറ കറികളാണ് അതിൽ പലതും. വെളിച്ചെണ്ണ ക്ഷാമം ചിലപ്പോഴൊക്കെ രൂക്ഷമാവുമ്പോഴാണ് പപ്പടം കാച്ചാതെ തീക്കനലിൽ വെച്ചു ചുട്ടെടുക്കുന്നത്. ചുട്ട പപ്പടം പൊരിച്ച പപ്പടം പോലെ അത്ര രുചികരം ആയിരിക്കില്ല. കറി വെക്കാൻ ഒന്നുമില്ലെങ്കില് ആശ്രയിക്കുന്ന അനേകം വിദ്യകളുമുണ്ടായിരുന്നു ഉമ്മയുടെ കയ്യിൽ. ചോറ് വെച്ചു മിച്ചം വരുന്ന കഞ്ഞി വെള്ളം എടുത്ത് വെളിച്ചെണ്ണയും പച്ചമുളകും കടുകും ഇട്ട് തൂമിക്കും. അപ്പൊ തലേന്നത്തെ ചോറാണെങ്കിലോ? കഞ്ഞി വെള്ളം ഉണ്ടാകില്ലല്ലോ. അപ്പൊ കഞ്ഞി വെള്ളത്തിനു പകരം പച്ച വെള്ളം ഒഴിക്കും. എനിക്ക് കഞ്ഞി വെള്ളം തൂമിച്ചതിനെക്കാൾ ഇഷ്ടം പച്ച വെള്ളം തൂമിച്ചതിനോട് ആയിരുന്നു. നാടൻ ഭാഷയിൽ കഞ്ഞി വെള്ളം താളിച്ചത്, പച്ച വെള്ളം താളിച്ചത് എന്നീ പേരുകളിലാണ് പ്രസ്തുത ഡിഷുകൾ അറിയപ്പെടുന്നത്.
ഇതിന്റെ കുറച്ചു കൂടി വലിയ ഡിഷ് ആണ് പച്ച വെള്ളം തൂമിച്ചതിലേക്ക് പപ്പടം പൊടിച്ചിടുക എന്നത്. വേറെയും നാട്ടുപ്രസിദ്ധമായ താളിപ്പുകൾ ഉണ്ട്. അതിലൊന്നാണ് 'കഞ്ഞിതുക' എന്ന് നാട്ടിൽ അറിയപ്പെടുന്ന കഞ്ഞി തൂവയുടെ ഇല എടുത്ത് താളിക്കുന്നത്. പച്ചക്ക് വായിൽ വെച്ചാൽ ചൊറിഞ്ഞു പണി കിട്ടുമെങ്കിലും താളിച്ചാൽ കഴിക്കാൻ നല്ല രുചിയാണ് ഈ സാധനത്തിന്. മറ്റൊന്നാണ് മത്തന്റെ ഇല എടുത്ത് താളിക്കുന്നത്. മുരിങ്ങയിലയും താളിക്കാം. ഇതിലെല്ലാം ചേരുവുകൾ പച്ചവെള്ളവും പച്ചമുളകും വെളിച്ചെണ്ണയും തന്നെ. ഇതൊന്നുമില്ലാത്ത അവസരത്തിൽ ഉമ്മ ചെയ്യുന്ന പൊടിക്കൈ ആണ് ചോറിലേക്ക് പച്ച വെളിച്ചെണ്ണയും ഉപ്പും ചേർക്കുന്നത്. എന്നിട്ട് കുഴച്ചു തരും. ചുട്ട പപ്പടവും അല്ലെങ്കിൽ പൊരിച്ച പപ്പടവും ഇതും നല്ല കോമ്പിനേഷൻ ആണ്.
ദാരിദ്ര്യം മൂലമാണോ അതോ ഇതിന്റെ മുകളിലുള്ള ഭക്ഷണങ്ങൾ ആഡംബര ഇനത്തിൽ പെടുന്നത് കൊണ്ടാണോ എന്നറിയില്ല ഇത്തരം ഡിഷുകൾ സമൃദ്ധമായിരുന്നു എന്റെ കുട്ടിക്കാലത്ത്. പലരുടെയും കുട്ടിക്കാലവും അങ്ങനെയാകാം. അത്തരം ടേസ്റ്റുകളിൽ നിന്ന് പുതിയ പുതിയ രുചികൾ തേടി പോകുന്ന യൗവനം നമുക്കുണ്ടാകാം. എങ്കിലും ആ രുചികളെ മറവിയുടെ ആഴങ്ങളിലേക്ക് തള്ളിവിടാതെ മനസ്സിന്റെ ചെപ്പിൽ ഇത്തിരി കൗതുകത്തോടെ സൂക്ഷിച്ചു നിർത്തിയാൽ നന്മകൾ പലതുമുണ്ട് എന്നതാണെന്റെ അനുഭവം.

No comments:
Post a Comment