ലോകത്തിന് മുഴുവൻ കാരുണ്യമായിക്കൊണ്ടാണ് മുഹമ്മദ് നബി (സ) യെ പടച്ച തമ്പുരാൻ ഭൂമിയിലേക്ക് അയച്ചത് എന്നാണ് വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നത്. കാരുണ്യത്തിന്റെ ആ തിരുദൂതനെ അനുധാവനം ചെയ്യുന്ന ഒരു മുസ്ലിമിനും തീവ്രവാദിയാവുക സാധ്യമല്ല.
വിഷം പുരട്ടിയ തന്റെ നാവു കൊണ്ട് പ്രവാചകനെ (സ) നിരന്തരം ഉപദ്രവിച്ച, തന്റെ വാക്ചാതുര്യം മുഴുവൻ പ്രവാചകനെ അപമാനിക്കാൻ വേണ്ടി ചിലവഴിച്ച സുഹൈൽബ്നു അംറിനെ യുദ്ധതടവുകരനായി കിട്ടിയപ്പോ 'പ്രവാചകരേ, സുഹൈലിനെ എനിക്ക് വിട്ടുതരൂ... ഞാനവന്റെ പല്ല് തച്ച്കൊഴിക്കട്ടെ. നാവ് പിഴുതെറിയട്ടെ. എന്നാല്‍ അയാള്‍ പിന്നെ അങ്ങേക്കെതിരെ പ്രസംഗിച്ച് നടക്കുകയില്ല.' എന്ന പ്രവാചകാനുയായിയായ ഉമർ(റ) വിന്റെ വാക്കുകളോട് 'അരുത് ഉമര്‍! ഒരിക്കലും ചെയ്യരുത്. ഞാന്‍ ഒരിക്കലും അയാളെ അംഗഭംഗപ്പെടുത്തുകയില്ല. അങ്ങനെ ചെയ്താല്‍ അല്ലാഹു എന്നെയും അതുചെയ്യും; ദൈവദൂതനാണെങ്കില്‍ പോലും.' എന്നു പറഞ്ഞ ആ കാരുണ്യത്തിന്റെ ദൂതന്റെ അനുയായികൾക്ക് ഒരിക്കലും തീവ്രവാദിയാവുക സാധ്യമല്ല.
മക്കയിൽ വെച്ചു തന്നെ പരിഹസിക്കുകയും മർദിക്കുകയും ചെയ്ത കഠിന ശത്രുക്കൾക്ക് പോലും മക്ക പിടിച്ചടക്കിയതിന് ശേഷം മാപ്പ് കൊടുത്ത ആ പ്രവാചകനെ ജീവിതത്തിൽ പകർത്തുന്ന ഒരൊറ്റ മുസ്ലിമിനും തീവ്രവാദിയാവുക സാധ്യമല്ല.
തങ്ങളെ നിരന്തരം പീഡിപ്പിക്കുകയും തങ്ങൾ നാട് വിട്ടു പോകാനും കാരണക്കാരായ ഖുറൈശികളെ നോക്കി മക്കാവിജയ സമയത്ത് ഇന്ന് 'യൗമുൽ മൽഹമ', അഥവാ യുദ്ധത്തിന്റെ ദിനമാണ്, ആദരവുകൾ കീറിയെറിയപ്പെടുന്ന ദിനം എന്നു വിളിച്ചു പറഞ്ഞ അനുയായിയെ അല്ല ഇന്ന് യൗമുൽ മർഹമ അഥവാ കാരുണ്യത്തിന്റെ ദിനമാണ് എന്നു പ്രഖ്യാപിച്ച ആ മഹാപ്രവാചകന്റെ (സ) അനന്തരാവകാശികൾക്ക് തീവ്രവാദിയാവുക സാധ്യമല്ല.
'ഞാൻ റസൂലുല്ലാഹി (സ) ക്ക് പത്തുവർഷം സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ തിരുദൂതർ ഛെ എന്ന വാക്കുപോലും പറഞ്ഞിട്ടില്ല. നീ എന്തിന് ഇതു ചെയ്തു, എന്തുകൊണ്ട് അതു ചെയ്തില്ല എന്നു ചോദിച്ചു കുറ്റപ്പെടുത്തിയിട്ടുമില്ല' എന്ന സേവകന്റെ സാക്ഷ്യം ആ വ്യക്തിത്വം എത്ര കരുണ നിറഞ്ഞവനായിരുന്നു എന്നു നമുക്ക് കാട്ടിത്തരുന്നതാണ്. ആ പ്രവാചകനെ ജീവിത മാതൃകയായി സ്വീകരിക്കുന്ന ഒരൊറ്റ മനുഷ്യനും തീവ്രവാദിയാവുക സാധ്യമല്ല.
സഹജീവികളോട് കരുണ കാണിക്കണമെന്നും അവയെ അകാരണമായി ഉപദ്രവിക്കരുത് എന്നും പഠിപ്പിച്ച ആ പ്രവാചകന്റെ അധ്യാപനങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ജീവിക്കുന്ന ആർക്കും തീവ്രവാദിയാവുക സാധ്യമല്ല.
വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ തലം ക്ഷമയും സഹിഷ്ണുതയും ആണ് എന്നും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് ഗുണങ്ങള്‍ ദയയും സഹിഷ്ണുതയുമാണ് എന്നും സമൂഹത്തെ ഉൽബോധിപ്പിച്ച ആ മഹാനുഭാവന്റെ പിന്തുടച്ചക്കാർക്ക് തീവ്രവാദിയാവുക ഒരിക്കലും ഒരിക്കലും സാധ്യമല്ല.
ഇനിയും നിങ്ങൾക്ക് ആ പ്രവാചകനെ അനുധാവനം ചെയ്യുന്നവരിൽ തീവ്രവാദം ആരോപിക്കണം എന്നുണ്ടെങ്കിൽ അവരുടെ ഹൃദയങ്ങളിൽ നിന്ന് ആ പ്രവാചകനെ അറുത്തു മാറ്റുക. അതല്ലാതെ തരമില്ല...!
"നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക." (വിശുദ്ധ ഖുർആൻ 7:199)

No comments:
Post a Comment