ഫിദൽ കാസ്ട്രോ! ഒറ്റ വാക്കിൽ സംഭവബഹുലമാണ് ആ ജീവിതം. 90 വയസ്സ് വരെ വിപ്ലവകാരിയായി ജീവിച്ച വ്യക്തിത്വം. തികഞ്ഞ കമ്മ്യൂണിസ്റ്റ്. മാർക്സിന്റെ സമത്വസുന്ദര സാമൂഹ്യ വ്യവസ്ഥ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ തന്റെ ജീവിതം ഉഴിഞ്ഞു വെച്ച നേതാവ്. 1926 ൽ ക്യൂബയിലെ ബിറാനിൽ ജനിച്ച അദ്ദേഹം ഏകദേശം 26 ആമത്തെ വയസ്സിലാണ് മാർക്സിസത്തിലേക്ക് അകർഷിക്കപ്പെടുന്നത്. അതിനെ കുറിച്ചു അദ്ദേഹം പറയുന്നു.
"സമൂഹം എന്താണെന്ന് എന്നെ പഠിപ്പിച്ചത് മാർക്സിസം ആണ്. കാട്ടിൽ ദിക്കുകളറിയാതെ ഉഴലുന്ന ഒരു അന്ധനെപ്പോലെയായിരുന്നു ഞാൻ. വർഗ്ഗസമരത്തിന്റെ ചരിത്രം നിങ്ങൾക്കറിയില്ലെങ്കിൽ, സമൂഹത്തിൽ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള ചേരിതിരിവിനെക്കുറിച്ച് നിങ്ങൾ അജ്ഞനാണെങ്കിൽ ശരിക്കും നിങ്ങൾ കാട്ടിലകപ്പെട്ട അന്ധനാണ്"
നാളിതുവരെ നിലനിന്ന മനുഷ്യചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമാണ് എന്ന ആചാര്യന്റെ വാക്കുകൾ പ്രയോഗവൽക്കരിക്കാൻ ക്യൂബൻ കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു കൊണ്ട് അദ്ദേഹം വിപ്ലവം നയിച്ചു. ബൂർഷ്വാസികളെ തുരത്താനും സ്വകാര്യസ്വത്തെന്ന 'വലിയ തിന്മയെ' സമൂഹത്തിൽ നിന്നും തുടച്ചു നീക്കാനും നിരന്തരമായ പ്രക്ഷോഭത്തിലൂടെയും ഗറില്ലാ പോരാട്ടങ്ങളിലൂടേയും അദ്ദേഹം ശ്രമിച്ചു. അനുജൻ റൗൾ കാസ്ട്രോയും സമകാലിക കമ്മ്യൂണിസ്റ്റ് വിപ്ലവനായകനായ ചെഗുവേരയും അദ്ദേഹത്തെ പിന്തുണച്ചു. അവസാനം 1959 ൽ ബാറ്റിസ്റ്റ ഗവൺമെന്റിനെ താഴെയിറക്കി ക്യൂബ സോഷ്യലിസമെന്ന കമ്മ്യൂണിസ്റ്റ് സ്വപ്നത്തിലേക്ക് നടന്നു നീങ്ങി.
അധികാരം എന്നെ ഭ്രമിപ്പിക്കുന്നില്ല, ഞാനൊരിക്കലും അതേറ്റെടുക്കുവാനും പോകുന്നില്ല എന്ന് ആദ്യ കാലത്തു പറഞ്ഞിരുന്നെങ്കിലും വിപ്ലവനാന്തരം കാസ്ട്രോ അധികാരമേറ്റെടുത്തു. മൂലധനാധിഷ്ഠിതവ്യവസ്ഥയ്ക്കും കമ്യൂണിസത്തിനും ഇടയിലുള്ള ഒരു നീണ്ട കാലഘട്ടമായ സോഷ്യലിസത്തെ നയിക്കാൻ അദ്ദേഹം മുന്നണിപ്പോരാളിയായി. ലോകത്തെ മറ്റുള്ള കമ്മ്യൂണിസ്റ്റ് ഭരണാധികാരികളെ പോലെത്തന്നെ കാർക്കശ്യക്കാരനായ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹവും. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ സോഷ്യലിസത്തിലേക്ക് സോവിയറ്റ് യൂണിയനെ നയിച്ച ലെനിനായിരുന്നു കാസ്ട്രോയുടെയും മാതൃക. പക്ഷെ അതേ സോവിയറ്റ് യൂണിയൻ സോഷ്യലിസം തകർത്ത് മുതലാളിത്തത്തിലേക്ക് നീങ്ങിയത് ചരിത്രം. ചരിത്രം അവർത്തിച്ചില്ലെങ്കിലും കമ്മ്യൂണിസ്റ്റ് ചിന്തകൾ പുതിയ കാലഘട്ടത്തിനനുസരിച്ചു ഉടച്ചു വാർക്കൽ അനിവാര്യമാണെന്ന് കാസ്ട്രോയ്ക്കു മനസ്സിലായി. മുതലാളിത്തവ്യവസ്ഥത്തയിലേക്കുള്ള മാറ്റം കൂടാതെ നിലനിന്നുപോകാൻ കഴിയില്ലെന്ന് അദ്ദേഹവും തിരിച്ചറിഞ്ഞു. സ്വതന്ത്ര വിപണി, ചെറുകിട സ്വകാര്യ സംരംഭങ്ങൾ തുടങ്ങിയ ഉദാരവൽക്കരണങ്ങൾ ക്യൂബയിൽ അനുവദിക്കപ്പെട്ടു തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ ക്യൂബ ഇന്ന് കമ്മ്യൂണിസത്തിലേക്കുള്ള സോഷ്യലിസ്റ്റ് പാതയിലല്ല എന്ന് നിസ്സംശയം പറയാം.
മാർക്സിയൻ സ്വപ്നം ലോകത്തു നടപ്പിലാക്കാൻ ശ്രമിച്ചവരെല്ലാം പരാജയം രുചിച്ചിട്ടേ ഉള്ളൂ കാസ്ട്രോയും 90 വയസ്സുവരെ, നീണ്ട 49 വർഷം ഭരിച്ചിട്ടും അതിൽ വിജയിച്ചില്ല! മാർക്സിസത്തിന്റെ വൈരുദ്ധ്യാത്മക ചരിത്രവാദം അബദ്ധമാണെന്നു സോവിയറ്റ് യൂണിയനിൽ തന്നെ തെളിഞ്ഞതാണ്. സൃഷ്ടാവിനെ നിഷേധിക്കാൻ ദൈവത്തെക്കാൾ ബുദ്ധിയുള്ള വസ്തുവായി പദാർത്ഥത്തെ സങ്കല്പിച്ചുണ്ടാക്കിയ അതിന്റെ പ്രപഞ്ച വീക്ഷണം തെറ്റാണെന്ന് ശാസ്ത്രവും തെളിയിച്ചതാണ്. ഒരായുസ്സുമുഴുവൻ ആ സിദ്ധാന്തത്തെ പ്രയോഗവൽക്കരിക്കാൻ ശ്രമിച്ച കാസ്ട്രോയിൽ നിന്നും ലെനിനിൽ നിന്നും മാവോയിൽ നിന്നുമെല്ലാം നാം പഠിക്കേണ്ടതും ആ പാഠമാണ്. മനുഷ്യന്റെ സ്വാതന്ത്ര്യ ദാഹം കാണാൻ കഴിഞ്ഞുവെന്നതാണ് മാർക്സിസത്തിന്റെ സൗന്ദര്യം, പക്ഷെ മനുഷ്യനിൽ ആ ദാഹം അങ്കുരിപ്പിക്കുന്ന ആത്മാവിനെ കാണാൻ കഴിഞ്ഞില്ല എന്നതാണ് അതിന്നു പറ്റിയ തെറ്റ്! മനുഷ്യന്റെ യഥാർത്ഥ അസ്തിത്വത്തെ കാണാനും മാർക്സിസത്തിനു കഴിഞ്ഞില്ല. മനുഷ്യനിൽ മനുഷ്യനെ കാണാൻ കഴിയാത്ത ആദർശത്തിന് എങ്ങനെ മാനവമോചനം സാധ്യമാകും?

No comments:
Post a Comment