കേരളത്തിൽ ഗവണ്മെന്റ് മാറി വന്നപ്പോഴാണ് ഒരിടവേളയ്ക്ക് ശേഷം മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം ചർച്ച ചെയ്യപ്പെട്ടത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലവും ബലക്ഷയവും കേരത്തിന്റെ തെക്കു ഭാഗത്തു താമസിക്കുന്ന ആളുകളുടെ ആശങ്കയും ഒക്കെയാണ് കൂടുതലായും സജീവ ചർച്ചയിൽ കടന്നു വരാറ്. 1867 ൽ നിർമാണമാരംഭിച്ചു 1895 പൂർത്തിയായ, 120 വർഷത്തിലധികം പഴക്കമുള്ള ഒരു അണക്കെട്ടിന്റെ സംഭരണം 142 അടിയിൽ മീതെയാവുമ്പോൾ അതിനു താഴെ താമസിക്കുന്നവർക്ക് ആശങ്ക തോന്നുക സ്വാഭാവികമാണ് താനും. ഇത്രയധികം ജലത്തെ നൂറ്റാണ്ടുകൾക്കിപ്പുറവും കൃത്യമായ രീതിയിൽ തടഞ്ഞു നിർത്താൻ മനുഷ്യ നിർമിതമായ ഒരു അണക്കെട്ടിന് എങ്ങനെ സാധിക്കുന്നു എന്നത് അണക്കെട്ടുകളുടെ നിർമാണത്തെക്കുറിച്ചും അതിന്റെ സാങ്കേതിക വിദ്യയെ കുറിച്ചും അറിയാൻ ഉള്ള ഒരു കൗതുകം നമ്മിൽ ഉണർത്തിയേക്കാം.
ജലപ്രവാഹത്തിന്റെ ഗതിമാറ്റാനും ജലഗതാഗത്തിനും വൈദ്യുതിയുടെ കണ്ടുപിടിത്തത്തോടെ വൈദ്യുതോല്പാദനത്തിനും ഒക്കെയാണ് മനുഷ്യൻ പ്രധാനമായും അണക്കെട്ടുകൾ നിർമിച്ചു തുടങ്ങിയത്. ഇന്ത്യ, ഈജിപ്റ്റ്, ശ്രീലങ്ക, ഇറ്റലി മുതലായ രാജ്യങ്ങളിൽ പ്രാചീനകാലത്തുതന്നെ അണക്കെട്ടുകൾ നിർമ്മിക്കപ്പെട്ടിരുന്നു. ബി.സി. 2900-ത്തിനടുത്ത് ഈജിപ്തിൽ നൈൽ നദിയിൽ നിർമിച്ച അണക്കെട്ടും അക്കാലങ്ങളിൽ തന്നെ ടൈഗ്രിസ് നദിയിൽ നിർമിച്ച ഒരു മണ്ണണക്കെട്ടും ആണ് അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പഴക്കമുള്ളവ. ഭാരസംവഹനം കാര്യക്ഷമമാക്കുന്നതിനു വേണ്ടി ആർച്ച് രീതിയിൽ (അർദ്ധ വൃത്താകൃതിയിൽ) അണക്കെട്ടുകൾ നിർമിച്ചാൽ മതിയെന്നും പ്രാചീനകാലത്ത് തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അത്തരം സാങ്കേതികവിദ്യകൾ ഒരുപാട് അന്വേഷണ പരീക്ഷണങ്ങൾക്ക് ഒടുവിലായിരിക്കും മനുഷ്യൻ സ്വായത്തമാക്കിയിട്ടുണ്ടാവുക എന്നതിൽ തർക്കമുണ്ടാവില്ലല്ലോ.
വൈദ്യുതോല്പാദനത്തിനും കാർഷികാവശ്യങ്ങൾക്കും മറ്റുമാണ് മനുഷ്യൻ അണക്കെട്ടുകൾ നിർമിക്കുന്നതെങ്കിൽ കാനഡയുടെ ദേശീയ മൃഗമായ ബീവറുകൾ വീട് പണിയുന്നതിന് വേണ്ടിയാണ് അണക്കെട്ടുകൾ നിർമിക്കുന്നത്. കാട്ടിലെ എഞ്ചിനീയർ എന്ന് വിശേഷണമുള്ള ബീവറുകൾ അണക്കെട്ടുകൾ നിർമിക്കാൻ ആഗ്രഗണ്യന്മാരാണ്. മരത്തടികളും ഇലകളും കല്ലും ചളിയുമൊക്കെ ഉപയോഗിച്ചാണ് ബീവറുകളുടെ ഡാം നിർമാണം. പുഴക്കരയിലെ മരങ്ങൾ കൃത്യമായി പുഴയിലേക്ക് പതിക്കത്തക്ക വിധം കരണ്ടു മുറിക്കാൻ ബീവറുകൾക്ക് കഴിവുണ്ട്. മരങ്ങൾ കരണ്ടു തിന്നുന്നതിനു മുൻപായി ഊർജ്ജസംഭരണത്തിന് വേണ്ടി ഇലകൾ ഭക്ഷിക്കും. മുൻ വശങ്ങളിലെ നീണ്ട പല്ലുകളാണ് മരങ്ങൾ കരണ്ടു മുറിക്കാൻ ബീവറുകളെ സഹായിക്കുന്നത്. അഥവാ മരങ്ങൾ ദിശ മാറി വീണാലും അവ വലിച്ചു കൊണ്ട് പോകുന്നതിനും ഈ പല്ലുകൾ സഹായിക്കുന്നു. ഇൻസൈസറുകൾ എന്നാണ് ബീവറുകളുടെ മുൻ പല്ലുകൾ അറിയപ്പെടുന്നത്. നാലു ഇൻസൈസറുകളാണ് ഒരു ബീവറിന് ഉണ്ടാവുക. മനുഷ്യരുടെ പല്ലുകളെ പോലെ പെട്ടെന്നു തേഞ്ഞു പോവുകയില്ല അവ. ചിലപ്പോഴൊക്കെ പൊട്ടിപ്പോവുമെങ്കിലും മരണം വരെ വളർന്നു കൊണ്ടിരിക്കുന്നതിനാൽ അതൊരു പ്രശ്നമാവില്ല. ഒരു വർഷം ഏതാണ്ട് 400 മരങ്ങൾ വരെ മുറിച്ചിടാൻ ബീവറുകൾക്ക് സാധിക്കും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
പ്രധാനമായും ഒഴുക്കിനെ തടഞ്ഞു വെള്ളം കെട്ടിനിർത്തുക എന്നതാണ് ബീവറുകളുടെ ഉദ്ദേശം എന്നത് കൊണ്ട് തന്നെ അർദ്ധ വൃത്താകൃതിയിൽ 45 ഡിഗ്രി കോണിലാണ് അണക്കെട്ടുകൾ നിർമിക്കുക. മനുഷ്യൻ നിരവധി വർഷത്തെ അധ്വാനഫലമായി സ്വായത്തമാക്കിയ അറിവ് ജനിക്കുമ്പോൾ തന്നെ ബീവറുകൾക്ക് ലഭിക്കുന്നു എന്ന് ചുരുക്കം. ഭാരമുള്ള മരങ്ങൾ അടിയിലും ഭാരം കുറഞ്ഞവ മുകളിലുമായാണ് അട്ടിയിടുക. ഇടക്കുള്ള വിള്ളലുകൾ ചളിയും ഇലകളും ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പ്രത്യേക മിശ്രിതം വെച്ച് അടക്കുന്നു. വെള്ളം കടക്കാത്തതും ഒലിച്ചു പോകാത്തതുമാണ് ഈ മിശ്രിതം.
ഡാം ഉണ്ടാക്കിയതിന് ശേഷം പൊയ്കയുടെ അടിത്തട്ടിൽ തീരത്തോട് ചേർന്ന സ്ഥലത്താണ് ബീവറുകൾ വീടുണ്ടാക്കുക. പുറമെ നിന്ന് നോക്കിയാൽ മരങ്ങൾ അട്ടിയിട്ടതായി മാത്രമേ കാണാൻ സാധിക്കൂ. പക്ഷെ ഉൾവശം കൃത്യമായി രൂപ കല്പന ചെയ്തതായിരിക്കും. കിടപ്പുമുറിയും വിശ്രമമുറിയും ഭക്ഷണ കലവറയും എല്ലാം അടങ്ങിയ ഒന്നാന്തരം വീട്. വീട്ടിലേക്കുള്ള കവാടം അതീവ സുരക്ഷിതവും വെള്ളത്തിനടിയിലുമായിരിക്കും. ഈ തുരങ്കം ചെന്നെത്തുക വെള്ളം കിടക്കാത്ത മുകളിലുള്ള അറയിലേക്കായിരിക്കും. വായു സഞ്ചാരത്തിനായി ഒരു കിളിവാതിലുമുണ്ടാവും അതിൽ. ശൈത്യകാലത്തു ജലം ഉറഞ്ഞു കട്ടയാവുമ്പോഴും നാല് മീറ്ററോളം ആഴത്തിൽ വെള്ളം തടഞ്ഞു നിർത്തിയതിനാൽ അടിയിലെ ഉറയാത്ത വെള്ളത്തിന്റെ പാളിയിലൂടെ സഞ്ചരിക്കാനും വീടിനുള്ളിലേക്ക് കടക്കാനും അവക്ക് സാധിക്കും. ശൈത്യകാലം കഴിയുമ്പോൾ മഞ്ഞുരുകി ജലനിരപ്പുയർന്നാലും വീടിനെ രക്ഷിക്കാൻ മാർഗ്ഗമുണ്ട്. ഡാമിന്റെ ഒരറ്റത്തുണ്ടാക്കിയ വിള്ളലിലൂടെ അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയും!
ബീവറുകളുടെ ശരീരഘടനയാണ് മറ്റൊരത്ഭുതം. പല്ലുകളുടെ കാര്യം മുൻപ് സൂചിപ്പിച്ചല്ലോ. മുന്നിരയിലെ പല്ലുകൾ ജീവിതകാലം മുഴുവൻ വളരുമ്പോഴും പിൻനിരയിലുള്ളവ ഒരു നിശ്ചിത അളവു വരെയേ വളരുകയുള്ളൂ. ജനിച്ചു അല്പസമയം കൊണ്ട് തന്നെ നീന്താൻ കഴിവുള്ള ബീവറുകൾക്ക് അതിനു സഹായകമായി ചർമം കൊണ്ടുള്ള കാലുകൾ ഉണ്ട്. ഇവ വെള്ളത്തെ ശക്തിയായി പുറകോട്ട് തള്ളാൻ സഹായിക്കുന്നു. അവയുടെ പ്രത്യേക രീതിയിലുള്ള പരന്ന വാൽ ദിശ മാറ്റാനും ഉപയോഗിക്കുന്നു. വെള്ളത്തിനടിയിൽ കൂടി നീന്തുമ്പോൾ കണ്ണുകളുടെ സംരക്ഷണത്തിനായി സുതാര്യമായ കൺപോളകളും ചെവിയും മൂക്കും വെള്ളം കയാറാനാവാത്ത വിധം അടക്കാൻ അടപ്പുകളും അവക്കുണ്ട്!
സ്വന്തമായി ഡാം നിർമിക്കാനും അതും ഒഴുകുന്ന വെള്ളത്തിന്റെ ഒഴുക്കിനെ കൃത്യമായി തടയുന്ന രീതിയിൽ നിർമിക്കാനും സമൃദ്ധമായി രൂപകൽപന ചെയ്ത വീട് നിർമിക്കാനും ഒക്കെയുള്ള കഴിവ് ബീവറുകൾക്ക് യാദൃശ്ചികമായി ലഭിച്ചതല്ല എന്ന് ചിന്തിക്കാൻ കഴിവുള്ള ആർക്കും പെട്ടെന്ന് മനസ്സിലാവുന്ന കാര്യമാണ്. സ്വന്തം ശരീരത്തെ തന്റെ അവശ്യങ്ങൾക്കനുസരിച്ചു നിർമിക്കുക എന്നതും അവയ്ക്ക് അസാധ്യമാണല്ലോ. അത് കൊണ്ടാണ് ബീവറുകൾ അടക്കമുള്ള ഇത്തരം ജീവികളിലേക്ക് നോക്കുമ്പോൾ പരിണാമവാദികൾക്ക് ഉത്തരം മുട്ടുന്നത്. പ്രകൃതിയിലേക്കും പ്രപഞ്ചത്തിലേക്കും കണ്ണോടിക്കുമ്പോൾ ഒരു സംവിധായകന്റെ സാന്നിധ്യവും ആവശ്യവും നമുക്ക് കണ്ടെത്താൻ സാധിക്കും, പക്ഷേ ആത്മാർത്ഥമായി ഒന്ന് ആകാശത്തേക്ക് നോക്കാൻ പോലും കഴിയാത്ത നമുക്ക്, പ്രകൃതി വിഭവങ്ങൾ ആസ്വദിച്ചു മാത്രം ശീലിച്ച നമുക്ക് അതിനു സാധിക്കാതെ പോകുന്നു എന്ന് മാത്രം!

No comments:
Post a Comment